09 May 2024 Thursday

ചുമട്ടു തൊഴിലാളി യൂണിയൻ സിഐടിയു എടപ്പാൾ ഏരിയ കുടുംബ സംഗമം സംഘടിപ്പിച്ചു

ckmnews

ചുമട്ടു തൊഴിലാളി യൂണിയൻ സിഐടിയു  എടപ്പാൾ ഏരിയ കുടുംബ സംഗമം സംഘടിപ്പിച്ചു


എടപ്പാൾ:വർഗീയതക്കെതിരെ വർഗ്ഗ ഐക്യം എന്ന മുദ്രാവാക്യമുയർത്തി 

സി ഐ ടി യു ചുമട്ടു തൊഴിലാളി യൂണിയൻ എപ്പാൾ ഏരിയ കമ്മിറ്റി 

കുടുബ സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ   തൊഴിലാളികളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. തട്ടാൻപടി സ്റ്റാർ പാലസിൽ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡണ്ട്  വി ശശികുമാർ ഉദ്ഘാടനം ചെയ്തു. ഇ എസ് സുകുമാരൻ അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് എം ബി ഫൈസൽ, വി വി കുഞ്ഞുമുഹമ്മദ്, സി രാഘവൻ, കെ വി കുമാരൻ, ഇ ബാലകൃഷ്ണൻ, പി പി ബിജോയ്‌, പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. എം മുരളീധരൻ സ്വാഗതം പറഞ്ഞു.