09 May 2024 Thursday

മലബാർ എൻ ആർ ഐ മീറ്റ് ചങ്ങരംകുളം എഫ്എൽജി കൺവെൻഷൻ സെന്ററിൽ നടന്നു

ckmnews


മലബാർ എൻ ആർ ഐ മീറ്റ് ചങ്ങരംകുളം എഫ്എൽജി കൺവെൻഷൻ സെന്ററിൽ നടന്നു.സ്പോർട്സ് റെയിൽവേ മന്ത്രി വി അബ്ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്ത പ്രൗഢഗംഭീരമായ ചടങ്ങിൽ പൊന്നാനി എം എൽ എ പി നന്ദകുമാർ അധ്യക്ഷനായി. ചടങ്ങിൽ കോട്ടക്കൽ എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ മുഖ്യാതിഥിയായി.വഖഫ്  ബോർഡ് ചെയർമാൻ എം കെ സക്കീർ,കല്യാൺ സിൽക്‌സ് മാനേജിങ് ഡയറക്ടർ ടി എസ് പട്ടാഭിരാമൻ, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ, ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്,കെ പി സി സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോക്ടർ സരിൻ,എഎകെ മുസ്തഫ,  ഫ്രണ്ട്ലൈൻ ഗ്രൂപ്പ് സി ഇ ഓ ബി പി നാസ്സർ തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ബിസിനസ് രംഗത്തെ പ്രമുഖരും,വിവിധ പ്രവാസി സംഘടന പ്രതിനിധികളും പങ്കെടുത്തു.ക്ലീൻ ആൻഡ് ബ്യൂട്ടിഫുൾ വില്ലേജ്, സ്ത്രീ ശാക്തീകരണം, എന്നീ വിഷയങ്ങളെ കുറിച്ചുള്ള ടോക്ക് ഷോകൾ,നോർക്ക,എസ് ബി ഐ പ്രതിനിധികൾ തുടങ്ങിയവരുടെ പ്രവാസികൾക്കുള്ള വിവിധ പദ്ധതികളെ കുറിച്ചുള്ള ബോധവൽകരണം,ബിസിനസ്,പ്രൊഫഷണൽ,സ്പോർട്സ്, സാമൂഹിക രംഗത്തെ സേവനങ്ങൾക്കുള്ള ആദരങ്ങളും പരിപാടിയിൽ നിർവഹിച്ചു. സമാപന യോഗത്തിൽ മുൻ എം എൽ എ വി ടി ബൽറാം,ഫ്രണ്ട്ലൈൻ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് മുസ്തഫ കാരി,ഹോക്ക് ലോജിസ്റ്റിക്സ് സി ഇ ഓ ബാബു കാളിയത്തയിൽ  തുടങ്ങിയവർ സംബന്ധിച്ചു.