09 May 2024 Thursday

ഉർദു ട്രൈനിംഗ് പൂർത്തീകരിച്ച കൊഴിക്കര കാം ഖുർആൻ അക്കാദമി വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews



ചങ്ങരംകുളം:ചരിത്രം കുറിച്ച് കൊഴിക്കര കാം ഖുർആൻ അക്കാദമി വിദ്യാർതികൾ.എക്സ്പ്ലോറിങ് ഉർദു അക്കാദമിയുടെ ഉർദു ട്രൈനിംഗ് പൂർത്തീകരിച്ച് കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ ICEEDS ന്റെ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയാണ് കൊഴിക്കര കാം ഖുർആൻ അക്കാദമി വിദ്യാർത്ഥികൾ ചരിത്രം കുറിച്ചത്‌.അഞ്ച് ദിവസം നീണ്ട് നിന്ന ക്യാമ്പിൽ പങ്കെടുത്താണ് വിദ്യാർത്ഥികൾ ചരിത്ര വിജയം നേടിയത്‌.പരീക്ഷയിൽ വിജയിച്ച് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ വിദ്യാർത്ഥികളെ അധ്യാപകരും സ്ഥാപന മേധാവികളും അനുമോദിച്ചു