09 May 2024 Thursday

സേവാഭാരതി നന്നംമുക്ക് യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു

ckmnews



ചങ്ങരംകുളം:സേവാഭാരതി നന്നംമുക്ക് യൂണിറ്റ് ജനറൽ ബോഡി യോഗം മൂക്കുതല ശ്രീ രക്തേശ്വരം വിദ്യാനികേതനിൽ നടന്നു.യൂണിറ്റ് പ്രസിഡണ്ട് ഷീജ വിജയൻ്റെ അധ്യക്ഷതയിൽ സേവാഭാരതി ജില്ലാ സംഘടനാ സെക്രട്ടറി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി മണികണ്ഠൻ എൻവി റിപ്പോർട്ട് അവതരിപ്പിച്ചു.വരവ് ചെലവ് കണക്കുകളും 2023-24 വർഷത്തെ ബജറ്റും ഖജാൻജി പ്രമോദ് കെയു അവതരിപ്പിച്ചു.പൊന്നാനി ബ്ലോക്ക് ഇൻചാർജ്ജ് സജിനി,ആർഎസ്എസ് എടപ്പാൾ ഖണ്ഡ് പ്രചാർ പ്രമുഖ് വിഘ്നേഷ് കെപി എന്നിവർ സംസാരിച്ചു.പുതിയ എക്സിക്യൂട്ടീവ് കമ്മറിയെ വരണാധികാരി വിഘ്നേഷ് കെപി പ്രഖ്യാപിച്ചു.വിനയകുമാർ വാഴുള്ളി സ്വാഗതവും,ജോയിൻ്റ് സെക്രട്ടറി വിജേഷ് കെപി നന്ദിയും പറഞ്ഞു