09 May 2024 Thursday

വടക്കുമുറി എസ്എസ്എം യുപി സ്കൂളിൽ കരാട്ടേ അക്കാദമി രൂപീകരിച്ചു

ckmnews

വടക്കുമുറി എസ്എസ്എം യുപി സ്കൂളിൽ കരാട്ടേ അക്കാദമി രൂപീകരിച്ചു


ചങ്ങരംകുളം:മൂക്കുതല വടക്കുമുറി എസ്എസ്എം യുപി സ്കൂളിൽ കരാട്ടേ അക്കാദമി രൂപീകരിച്ചു.പ്രധാന അദ്ധ്യാപകൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പിടിഎ പ്രസിഡന്റ് പിഎൻ ബാബു അക്കാദമിയുടെ ഉൽഘാടനം നിർവഹിച്ചു. തുടർന്ന് കരാട്ടേ മാസ്റ്ററുടെ കീഴിൽ കരാട്ടേ അഭ്യസിക്കുന്നവരുടെ കരാട്ടെ പ്രദർശനവും നടന്നു.പിടിഎ ഭാരവാഹികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.സ്കൂളിലെ കുട്ടിക്കൾക്ക് പുറമേ മറ്റു സ്കൂളിലെ കുട്ടികൾക്കും പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പിടിഎ പ്രസിഡന്റ് അറിയിച്ചു