09 May 2024 Thursday

സംസ്ഥാന പാതയിൽ പന്താവൂരിൽ കാറും മൂന്ന് പിക്കപ്പ് വാനും അപകടത്തിൽ പെട്ടു യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

ckmnews

സംസ്ഥാന പാതയിൽ പന്താവൂരിൽ കാറും മൂന്ന് പിക്കപ്പ് വാനും അപകടത്തിൽ പെട്ടു യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു


ചങ്ങരംകുളം:സംസ്ഥാന പാതയിൽ പന്താവൂരിൽ കാറും മൂന്ന് പിക്കപ്പ് വാനും അപകടത്തിൽ പെട്ടു യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ പന്താവൂരിനും കാളാച്ചാലിനും ഇടയിൽ പാടത്ത് വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം.എതിനെ വന്ന ബൈക്കിനെ വെട്ടിച്ച കാർ നിയന്ത്രണം വിട്ട് പിക്കപ്പ് വാനിലിടിക്കുകയായിരുന്നു.പുറകിൽ വന്ന രണ്ട് പിക്കപ്പ് വാനും അപകടത്തിൽ പെട്ടു.കാർ ഭാഗികമായി തകർന്നെങ്കിലും യാത്രക്കാർ കാര്യമായി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു