09 May 2024 Thursday

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews


എടപ്പാൾ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എടപ്പാൾ റോട്ടറി ക്ലബ്ബ് ഉപജില്ലയിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന ഐ കെയർ വി കെയർ  പദ്ധതി പ്രകാരം  നടന്ന ക്യാമ്പിന് എൻഎസ്എസ് യൂണിറ്റ് നേതൃത്വത്വം നൽകി. റൈഹാൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് പദ്ധതി. സബ്ജില്ലാതല ഉദ്ഘാടനം മലപ്പുറം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്

ഇസ്മയിൽ മൂത്തേടവും സ്കൂൾതല ഉദ്ഘാടനം വട്ടംകുളം പഞ്ചായത്ത് പ്രസിഡൻറ് മജീദ്  കഴുങ്ങിലും 

 നിർവഹിച്ചു. ചടങ്ങിൽ എടപ്പാൾ റോട്ടറി പ്രസിഡൻറ്  റൊട്ടേറിയൻ ദിലീപ് കുമാർ അധ്യക്ഷതവഹിച്ചു

 സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ്, മെമ്പർമാരായ സന്തോഷ്, ബാബുരാജ് ,  ഗിരീഷ്,സുരേഷ്, എന്നിവരും പിടിഎ പ്രസിഡൻറ് അഡ്വക്കേറ്റ് കബീർ റൈഹാൻ ഹോസ്പിറ്റൽ  കോഡിനേറ്റർ സുമിത,  എൻഎസ്എസ് യൂണിറ്റ് പ്രതിനിധീകരിച്ച് ഷമീർഎന്നിവർ സംസാരിച്ചു.

 സ്കൂൾ വൈസ് പ്രിൻസിപ്പൽ വിനോദ് ,എൻഎസ്എസ് യൂണിറ്റ് ചാർജ് രാജീവ് നന്ദിയും പ്രകാശിപ്പിച്ചു.