09 May 2024 Thursday

മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യവുമായി കേരള മഹിളാ സംഘം അയിരൂർ യൂണിറ്റ്

ckmnews

മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യവുമായി കേരള മഹിളാ സംഘം അയിരൂർ യൂണിറ്റ്


എരമംലം:മണിപ്പൂരിലെ ഭരണകൂട ഭീകരതക്കും, ജനാധിപത്യധ്വംസനത്തിനുംവംശീയതക്കുമെതിരെ കേരള മഹിളാ സംഘം അയിരൂർ യൂണിറ്റ് സംഘടിപ്പിച്ച മഹിളസദസ്സ്

സംസ്ഥാന സമിതി അംഗം ഷാജി മനാഫ് ഉദ്ഘാടനം നിർവഹിച്ചു.  മഹിളകൾ സ്വയംപര്യാപ്തരാഗൻ  ഉതകുന്ന വ്യത്യസ്ത പദ്ധതികളെക്കുറിച്ചും ഇൻഷൂറൻസ് പരിരക്ഷയെ കുറിച്ചും പൊതു വിഷയങ്ങളെക്കുറിച്ചും കേരള മഹിളാ സംഘം പൊന്നാനി മണ്ഡലം സെക്രട്ടറി പ്രബിത ബാലചന്ദ്രൻ ക്ലാസ്സ് എടുത്തു.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ,പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ജില്ലാ സമ്മേളനം വിജയിപ്പിക്കുവാനും സ്വയം തൊഴിൽ യൂണിറ്റുകൾ തുടങ്ങാൻ ആവശ്യമായ എല്ലാ സഹകരണവും യോഗം വാഗ്ദാനം ചെയ്തു.