09 May 2024 Thursday

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ ശ്രീചക്രപൂജ നടന്നു

ckmnews


ചങ്ങരംകുളം:കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി ശ്രീചക്രപൂജ നടന്നു.ശ്രീ ചക്രപൂജയ്ക്ക് ചോറ്റാനിക്കര ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ മുരളീ നാരായണൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിച്ചു ,പൂങ്ങാട് അപ്പു നമ്പൂതിരി, പടുതോൾ അനീഷ് കൃഷ്ണൻ നമ്പൂതിരി എന്നിവർ സഹകാർമികത്വം വഹിച്ചു.നിരവധി ഭക്തജനങ്ങൾ ശ്രീ ചക്രപൂജയിൽ പങ്കാളികളായി