09 May 2024 Thursday

ഡിവൈഎഫ്‌ഐ സെക്യൂലര്‍ സ്ട്രീറ്റ് ; ഡിവൈഎഫ്‌ഐ തീരദേശ കാല്‍നട ജാഥക്ക് തുടക്കം

ckmnews


ചങ്ങരംകുളം:'ഇന്ത്യയെ മതരാഷ്ട്രമാക്കരുത് ' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിവൈഎഫ്‌ഐ ആഗസ്ത് 15ന് വൈകീട്ട് ജില്ലയിലെ 16 ബ്ലോക്ക് കേന്ദ്രങ്ങളില്‍ സെക്യൂലര്‍ സ്ട്രീറ്റ് സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായി ജില്ലാ സെക്രട്ടറി ശ്യാം പ്രസാദ് നയിക്കുന്ന തീരദേശ ജാഥക്ക് ചങ്ങരംകുളത്ത് തുടക്കമായി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ജാഥ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ എടപ്പാൾ ബ്ലോക്ക് പ്രസിഡൻ്റ് എ പി വിമൽ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എ സിദ്ധീഖ് സ്വാഗതം പറഞ്ഞു.


എടപ്പാള്‍, പൊന്നാനി, വളാഞ്ചേരി, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍ ബ്ലോക്കുകളില്‍ 6 വരെ പര്യാടനം നടത്തും. ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. ബിന്‍സി ഭാസ്‌കര്‍ വൈസ് ക്യാപ്റ്റനും ജില്ലാ ജോയിന്റ് സെക്രട്ടറി സി ഇല്യാസ് ജാഥാ മാനേജരുമാണ്.