09 May 2024 Thursday

എടപ്പാൾ ടൗണിൽ വിരണ്ടോടിയ പോത്ത് പരിഭ്രാന്തി പരത്തി

ckmnews

എടപ്പാൾ ടൗണിൽ വിരണ്ടോടിയ പോത്ത് പരിഭ്രാന്തി പരത്തി


എടപ്പാൾ ടൗണിൽ പോത്ത് വിരണ്ടോടിയത് ഏറെ നേരം പരിഭ്രാന്തി പരത്തി.ബുധനാഴ്ച വൈകിയിട്ടോടെയാണ് എടപ്പാൾ ടൗണിൽ മേൽപ്പാലത്തിലൂടെ  പോത്തോടിയത്.തൃശ്ശൂർ റോഡിൽ നിന്നും ഓടിയ പോത്ത് വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും അൽപ സമയം മുൾമുനയിൽ നിർത്തി.കയറില്ലാതെ  ഓടിവരുന്ന പോത്തിനെ കണ്ട് പലരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും 

ആരെയും ആക്രമിക്കാതെയാണ് പോത്ത് എടപ്പാൾ ടൗൺ വിട്ട് സബ്സ്റ്റേഷൻ വരെ ഓടിയത്.ശാന്തനായ പോത്തിനെ പിന്നീട് ഉടമയെത്തി കൊണ്ട് പോവുകയും ചെയ്തു