09 May 2024 Thursday

കടവല്ലൂർ പാടത്ത് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി

ckmnews

കടവല്ലൂർ:ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിലെ കടവല്ലൂർ പാടത്ത് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി.മലപ്പുറം തൃശൂർ ജില്ല അതിർത്തിക്ക് സമീപം പൊന്തക്കാടുകൾക്കുള്ളിലാണ് മാലിന്യം കണ്ടെത്തിയത്.കഴിഞ്ഞ ദിവസം പുല്ല് അരിയാൻ എത്തിയവരുടെ ശ്രദ്ധയിലാണ് മാലിന്യം കണ്ടത്.ഡിസ്പോസിബിൾ പ്ലേറ്റുകളും ഭക്ഷണാവശിഷ്ടങ്ങളും അടക്കമുള്ള മാലിന്യങ്ങളാണു പ്ലാസ്റ്റിക് സഞ്ചികളിലാക്കി തള്ളിയത്.തള്ളിയ മാലിന്യങ്ങൾക്ക് ദിവസങ്ങളോളം പഴക്കമുണ്ട്.ഇവിടെ സ്ഥാപിച്ചിട്ടുള്ള മലപ്പുറം ജില്ലാ പോലീസിന്റെ നിരീക്ഷണത്തിലുള്ള ക്യാമറയുടെ സമീപമാണ് സാമൂഹിക വിരുദ്ധർ.മാലിന്യം തള്ളിയിരിക്കുന്നത്.മാലിന്യം തള്ളുന്നതു കണ്ടെത്താൻ പാടത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയുടെ നിരീക്ഷണ പരിധിക്കു പുറത്താണ് ഇപ്പോൾ മാലിന്യം തള്ളിയിരിക്കുന്ന് .

ക്യാമറ പരിശോധിച്ച് ആവശ്യമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നു നാട്ടുകാരുടെ ആവശ്യം.