09 May 2024 Thursday

കുന്നംകുളം മരത്തംകോട് ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം:പ്രതി പിടിയില്‍

ckmnews


കുന്നംകുളം:കുന്നംകുളം മരത്തംകോട് ബസില്‍വെച്ച് വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതിയ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.കണ്ടാണിശ്ശേരി നമ്പഴിക്കാട് സ്വദേശി കറുപ്പം വീട്ടില്‍ ജലീലിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.ഇയാള്‍ക്കെതിരെ പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു.തിങ്കളാഴ്ച്ച വൈകീട്ട് 5 മണിയോടെ കുന്നംകുളം മരത്തംകോട് വെച്ചായിരുന്നു സംഭവം.കുന്നംകുളം ഭാഗത്ത് നിന്ന് എരുമപ്പെട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസില്‍ വെച്ച് പ്രതി ലൈംഗികമായി വിദ്യാര്‍ത്ഥിനിയെ ഉപദ്രവിക്കുന്നതായി ശ്രദ്ധേയില്‍പ്പെട്ട യാത്രക്കാര്‍ ഇയാളെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.