09 May 2024 Thursday

ബിജെപി ആലംകോട് പഞ്ചായത്ത് കമ്മറ്റി ചങ്ങരംകുളത്ത് പ്രതിഷേധ ജ്വാല നടത്തി

ckmnews

ബിജെപി ആലംകോട് പഞ്ചായത്ത് കമ്മറ്റി ചങ്ങരംകുളത്ത് പ്രതിഷേധ ജ്വാല നടത്തി


ചങ്ങരംകുളം:ആലുവയിൽ ബാലിക അതി മൃഗീയമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച്  ബി ജെ പി 

ആലംകോട് പഞ്ചായത്ത് കമ്മറ്റി ചങ്ങരംകുളത്ത് പ്രതിഷേധ ജ്വാല നടത്തി.ബി.ജെ.പി.സംസ്ഥാന സമിതി അംഗം ടി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി ആലങ്കോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിജു മാന്തടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ശ്രീനിവാരനാട്ട് ,അനീഷ് മൂക്കുതല ,ബിബിൻ കോക്കൂർ യുവമോർച്ച മണ്ഡലം പ്രസിഡന്റ് സുബി ചേലാക്കൽ ,സുദർശനൻ , ബാലകൃഷ്ണൻ കെ.പി, മണികണ്ഠൻ പന്താവൂർ തുടങ്ങിയവർ പ്രസംഗിച്ചു.