09 May 2024 Thursday

ആലംകോട് പഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്‌സ്മെന്റിന്റെ പരിശോധന പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് ചങ്ങരംകുളത്ത് സ്വകാര്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

ckmnews


ചങ്ങരംകുളം:ജില്ലാ എൻഫോഴ്‌സ്മെന്റ് വിഭാഗം ആലംകോട് പഞ്ചായത്ത് പരിധിയിൽ പരിശോധന നടത്തി.പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതികൾ ഉയർന്നതോടെയാണ് പഞ്ചായത്തിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ പഞ്ചായത്തും

ജില്ലാ എൻഫോഴ്‌സ്മെന്റും സംയുക്തമായി പരിശോധന നടത്തിയത്.ചങ്ങരംകുളത്തെ സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ പുറക് വശത്തായി പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് പിഴ ചുമത്തി. ചങ്ങരംകുളത്തെ സ്വകാര്യ സ്ഥാപനത്തിനും ഓഡിറ്റോറിയത്തിനും 10000 രൂപ വീതം പിഴ ചുമത്തി.ജില്ലാ എൻഫോഴ്സ്മെന്റ് സ്കോഡ് സൂപ്രണ്ട് പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ആലംകോട് പഞ്ചായത്ത് ഉദ്യോഗസ്ഥരായ സരുൺ, അഷിജ, പോലീസ് ഉദ്യോഗസ്ഥനായ മനോജ്‌ സംഘത്തിൽ ഉണ്ടായിരുന്നു.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.