09 May 2024 Thursday

ആലംകോട് സബീന റോഡിൽ എസ് ഡി പി ഐ കൊടിമരം നശിപ്പിച്ചതിനെതിരെ പരാതി നൽകി

ckmnews


ചങ്ങരംകുളം:എസ് ഡി പി ഐ ചിയ്യാനൂർ ബ്രാഞ്ച് കമ്മിറ്റി പ്രവർത്തകർ ആലംകോട് സബീന റോഡിൽ സ്ഥാപിച്ചിരുന്ന പാർട്ടിയുടെ കൊടി മരം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിനെതിരെ എസ് ഡി പി ഐ ചിയ്യാനൂർ ബ്രാഞ്ച് കമ്മിറ്റി ചങ്ങരംകുളം പോലീസിൽ പരാതി നൽകി.കഴിഞ്ഞ വർഷവും ഇതേ കൊടി മരം നശിപ്പിക്കപ്പെട്ടിരുന്നു.കുറ്റവാളികളെ കണ്ടെത്താൻ ശക്തമായ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.യാതൊരു തരത്തിലുമുള്ള പ്രശ്‌നങ്ങൾ ഇല്ലാതെ സമാധാനപരമായി കഴിഞ്ഞ് പോകുന്ന ചിയ്യാനൂർ പ്രദേശത്തെ രാഷ്ട്രീയ സംഘർഷഭൂമിയാക്കാൻ ശ്രമിക്കുന്ന തൽപ്പര കക്ഷികളുടെ എല്ലാ വിധ ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കുമെന്ന് അടിയന്തിരമായി ചേർന്ന  ചിയ്യാനൂർ ബ്രാഞ്ച് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.ബദറുദ്ധീൻഇർഫാനി അധ്യക്ഷത വഹിച്ചു.മണ്ഡലംജോയിന്റ് സെക്രട്ടറി വി പി അബ്ദുൽ ഖാദർ, ബ്രാഞ്ച് സെക്രട്ടറി റഫീഖ് ചിയ്യാനൂർ, വൈസ് പ്രസിഡന്റ്‌ ഹമീദ്, ടി കെ റഫീഖ്  എന്നിവർ സംസാരിച്ചു.