09 May 2024 Thursday

എടപ്പാളിൽ എഴുത്ത് ലോട്ടറി:ആനക്കര സ്വദേശി ചങ്ങരംകുളം പോലീസിന്റെ പിടിയിൽ

ckmnews


എടപ്പാൾ: സംസ്ഥാന ലോട്ടറിക്കും ലോട്ടറി തൊഴിലാളികൾക്കും കടുത്ത വെല്ലുവിളിയുയർത്തിക്കൊണ്ട് എഴുത്തു ലോട്ടറി ചൂതാട്ടം വീണ്ടും സജീവം.എടപ്പാൾ പട്ടാമ്പി റോഡിൽ നിന്നും എഴുത്ത് ലോട്ടറി കേസിൽ ഒരാൾ  പിടിയിലായി. ആനക്കര സ്വദേശി ബിജുവാണ് ചൊവ്വാഴ്ച കാലത്ത് ചങ്ങരംകുളം പോലീസിന്റെ പിടിയിലായത്. മൊബൈൽ ഫോൺ വഴിയാണ് ഇടപാടുകൾ നടത്തി വന്നിരുന്നത്.