09 May 2024 Thursday

വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ ഓർഫൻ കെയർ ഉമ്മമാർക്ക് തയ്യൽ മെഷീനുകൾ നൽകി

ckmnews

വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ ഓർഫൻ കെയർ ഉമ്മമാർക്ക് തയ്യൽ മെഷീനുകൾ നൽകി


ചങ്ങരംകുളം:വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ ഓർഫൻ കെയർ സ്കീമിലെ ഉമ്മമാർക്ക് തൊഴിൽ ഉപകരണ വിതരണത്തിന്റെ ഭാഗമായി തയ്യൽ മെഷീനുകൾ വിതരണം നടത്തി.വളയംകുളം കെ.വി.എം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ യു ബ്രദേഴ്സ് ഫാമിലി ട്രസ്റ്റ് ചെയർമാൻ നാസർ സാഹിബ് വിതരണ ഉദ്ഘാടനം നടത്തി.ഇസ്ലാഹി അസോസിയേഷൻ ചെയർമാൻ പിപിഎം അഷ്റഫ് അധ്യക്ഷത വഹിച്ചു.റിഹാസ്പുലാമന്തോൾ മുഖ്യപ്രഭാഷണം നടത്തി.കോഡിനേറ്റർ അജീഷ പരിസര ശുചീകരണം മാലിന്യ സംസ്കരണം എന്നിവ സംബന്ധിച്ചു മാർക്ക് ക്ലാസെടുത്തു.പി പി ഖാലിദ് കെ വി മുഹമ്മദ് റാഫിദ ഖാലിദ് അബ്ബാസ് അലി എം കെ നസീർ എന്നിവർ ആശംസ പ്രസംഗം നടത്തി