09 May 2024 Thursday

ചാന്ദ്നിയുടെ കൊലപാതകം: സംസ്കാര സാഹിതി പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി മെഴുകുതിരി തെളിയിച്ച് അനുശോചിച്ചു

ckmnews

ചാന്ദ്നിയുടെ കൊലപാതകം: സംസ്കാര സാഹിതി പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി മെഴുകുതിരി തെളിയിച്ച് അനുശോചിച്ചു


ചങ്ങരംകുളം:ആലുവയിൽ മൃഗീയമായ ആക്രമണത്തിനും കൊലപാതകത്തിനും ഇരയായ ചാന്ദ്നി എന്ന പിഞ്ചുബാലികയുടെ വിയോഗത്തിൽ സംസ്കാര സാഹിതി പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി മെഴുകുതിരി തെളിയിച്ച് അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് ഉദ്ഘാടനം ചെയ്തു. അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു. പ്രവിത കടവനാട് ,ഷാഹിത പൊന്നാനി,എം.വി.ഉണ്ണികൃഷ്ണൻ , കെ. അരുൺ ലാൽ , രാമനാഥൻ പൊന്നാനി,അഡ്വ:കെ.വി.സുജീർ ഖാൻ , നബീൽ ഈഴവത്തുരുത്തി,കെ.ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.