09 May 2024 Thursday

കർഷക രോഷം അണപൊട്ടി:കോലോത്ത് പാടം കോൾ കൃഷി കമ്മറ്റി യോഗം

ckmnews

കർഷക രോഷം അണപൊട്ടി:കോലോത്ത് പാടം കോൾ കൃഷി കമ്മറ്റി യോഗം


ചങ്ങരംകും:കർഷകരുടെനിരന്തര പരിശ്രമത്തിന്റെ ഭാഗമായി കോലോത്ത് പാടം കോൾ കൃഷി കമ്മറ്റി വിളിച്ച് ചേർത്ത യോഗത്തിൽ കർഷക രോഷം അണപൊട്ടി.പെരുമുക്ക് എഎൽപി സ്കൂളിൽ പോലീസ് സംരക്ഷത്തോടെയാണ് യോഗം നടന്നത്.ജില്ലാ കലക്ടർ പ്രിൻസിപ്പൽ കൃഷി ഓഫീസർ റവന്യു മന്ത്രി എന്നിവർക്ക് കോലത്ത്പാടം കോൾ പടവ് സംരക്ഷണ സമിതി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ യോഗം ചേരാൻ തീരുമാനമായത്‌.നന്നംമുക്ക് കൃഷി ഓഫീസർ വൃന്ദ,ആലംകോട് കൃഷി ഓഫീസറുടെ പ്രതിനിധി എന്നിവർ കർഷകരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും ഉദ്യോഗസ്ഥർക്ക് മുന്നിൽ ഉന്നയിച്ചു.