09 May 2024 Thursday

എസ് ഡി പി ഐ ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി പ്രവാസി സംഗമം സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:എസ് ഡി പി ഐ ആലംകോട് -നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവാസിസംഗമം സംഘടിപ്പിച്ചു.ചങ്ങരംകുളത്ത് വെച്ചു നടന്ന പരിപാടി എസ് ഡി പി ഐ മലപ്പുറം ജില്ലാസമിതി അംഗം ഫത്താഹ്പൊന്നാനി ഉത്ഘാടനം ചെയ്തു.

കരീംആലംകോട് അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി പി പി സക്കീർ, മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹസൻ ചിയ്യാനൂർ, മണ്ഡലം ജോയിന്റ് സെക്രട്ടറി റഷീദ്കാഞ്ഞിയൂർ,പ്രോഗ്രാം കമ്മിറ്റി കൺവീനർ അഷ്‌റഫ്‌ പവിട്ടപ്പുറം,റഷീദ് പെരുമുക്ക്, സുബൈർ ചങ്ങരംകുളം, പ്രവാസി പ്രധിനിധി സിദ്ധീഖ്മൂക്കുതല എന്നിവർ സംസാരിച്ചു.

വി പി അബ്ദുൽഖാദർ സ്വാഗതവും, സലാം പള്ളിക്കര നന്ദിയും പറഞ്ഞു.അബ്ദുള്ളകുട്ടി പള്ളിക്കര, സലീം ചേലക്കടവ്, ശരീഫ് മൂക്കുതല, അഷ്‌റഫ്‌ ആലംകോട് എന്നിവർ നേതൃത്വം നൽകി