09 May 2024 Thursday

കെ എസ് കെ ടി യു പാവിട്ടപ്പുറം കിഴിക്കര യൂണിറ്റ് സമ്മേളനം നടത്തി

ckmnews



ചങ്ങരംകുളം: കേരള കർഷക തൊഴിലാളി യൂണിയൻ  പാവിട്ടപ്പുറം കിഴിക്കര യൂണിറ്റ് സമ്മേളനം കിഴിക്കരയിൽ നടന്നു. സി പി ഐ എം ആലംകോട് ലോക്കൽ കമ്മിറ്റി അംഗം എം പി റഷീദ് ഉദ്ഘാടനം ചെയ്തു.ഒ എസ് മുഹമ്മദ്‌ അധ്യക്ഷനായി. ചന്ദ്രൻ രക്തസാക്ഷി പ്രമേയവും സ: ഷജീർ അനുശോചനപ്രമേയവും അവതരിപ്പിച്ചു. കെ എസ് കെ ടി യു ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് സി എം രാമചന്ദ്രൻ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. സി പി ഐ എം പാവിട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറി കെ എം റഷീദ് സ്വാഗതം പറഞ്ഞു.സമ്മേളനം പ്രസിഡന്റായി കെ എം കെ ബാവയേയും വൈസ് പ്രസിഡന്റുമാരായി കെ വി മൂസ്സയെയും ചന്ദ്രനെയും സെക്രട്ടറിയായി ഒ എസ് മുഹമ്മദിനെയും ജോയിന്റ് സെക്രട്ടറിമാരായി സജീറിനെയും മോഹനനെയും  ട്രഷറർ ആയി ഹസീനയേയും  തിരഞ്ഞെടുത്തു.കെ എസ് കെ ടി യു ആലംകോട് പഞ്ചായത്ത് സെക്രട്ടേറിയേറ്റ് അംഗം ഒ സി പ്രഭാത് പങ്കെടുത്തു സംസാരിച്ചു.