09 May 2024 Thursday

റെസ്റ്റോറന്റുകളിൽ കൂടി മദ്യം വിളമ്പി കേരളത്തെ സമ്പൂർണ്ണ മദ്യാലയമാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തെ ചങ്ങരംകുളം പൗരസമിതി അപലപിച്ചു

ckmnews

റെസ്റ്റോറന്റുകളിൽ കൂടി മദ്യം വിളമ്പി കേരളത്തെ സമ്പൂർണ്ണ മദ്യാലയമാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തെ ചങ്ങരംകുളം പൗരസമിതി അപലപിച്ചു


ജനങ്ങളുടെ ഇംഗിതത്തേ അവഗണിച്ചു കൊണ്ട്‌ മദ്യ മുതലാളിമാരുടെ ആഗ്രഹങ്ങൾ മാത്രം നടപ്പാക്കുകയും കേരളത്തെ മദ്യവൽകൃത പാശ്ചാത്യ രാജ്യമാക്കാനുമാണു സർക്കാർ ശ്രമിക്കുന്നത്‌.ഇത്‌ അപലപനീയമാണ്‌.സർക്കാറിന്റെ തെറ്റായതും ജനവിരുദ്ധവുമായ മദ്യവ്യാപന നയത്തിന്റെ പ്രത്യാഘാതം സമൂഹം സമീപ ഭാവിയിൽ തന്നെ അനുഭവിക്കേണ്ടി വരും.ചെയർമാൻ പി പി എം അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു.സിദ്ധിക്‌ മൗലവി അയിലക്കാട്‌ 

അധ്യക്ഷത വഹിച്ചു. റാഫി പെരുമുക്ക്‌,ഷാനവാസ്‌ വട്ടത്തൂർ,കുഞ്ഞിമുഹമ്മദ്‌ പന്താവുർ,  പി പി ഖാലിദ്‌, സുരേഷ്‌ ആലംകോട്‌, കെ സി അലി, കെ അനസ്‌‌,കരീം ആലംകോട്‌,വാരിയത്ത്‌ മുഹമ്മദലി, റസാഖ്‌ അയിനിച്ചോട്, എം കെ അബ്ദുറഹ്മാൻ, മുജീബ്‌ കോക്കൂർ പ്രസംഗിച്ചു.