26 April 2024 Friday

ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി താലൂക്കിലെ 12 സ്ഥലത്ത് EFCA സാനിറ്റൈസര്‍ ഡിസ്പെന്‍സറികള്‍ സ്ഥാപിച്ചു

ckmnews

ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി താലൂക്കിലെ 12 സ്ഥലത്ത് EFCA സാനിറ്റൈസര്‍ ഡിസ്പെന്‍സറികള്‍ സ്ഥാപിച്ചു


എടപ്പാൾ : ഗ്രാഫിക് ഡിസൈൻ ട്രേഡ്‌ യൂണിയൻ എംപ്ലോയിസ് ഫെഡറേഷൻ ഓഫ് കമ്പ്യൂട്ടർ ആർട്ടിസ്റ്റ് (EFCA)യുടെ ആഭിമുഖ്യത്തിൽ സൗജന്യ സാനിറ്റൈസർ ഡിസ്പെൻസറികൾ താലൂക്കിലെ 12 സ്ഥലങ്ങളിൽ സ്ഥാപിച്ചു. ആരോഗ്യ കേരളം, ജില്ലാ ആരോഗ്യ മിഷൻ, വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, റാഫ് പൊന്നാനി താലൂക്കിൻ്റെയും GHSS എടപ്പാളിലെ 2K SSLC ബാച്ച് ഓർമ്മക്കൂട്ടവും നേതൃത്വത്തിലാണ് സാനിറ്റൈസർ ബൂത്തുകൾ സ്ഥാപിച്ചത്. 

1. ആലങ്കോട് ഗ്രാമ പഞ്ചായത്ത്

2. ആലങ്കോട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ

3. നടുവട്ടം സെൻ്റർ

4. HP കുമാർ പമ്പ്

5. അമാന മാൾ

6. വട്ടംകുളം വില്ലേജ്

7. വട്ടംകുളം ഗ്രാമപഞ്ചായത്ത് 

8. എടപ്പാൾ ഗ്രാമ പഞ്ചായത്ത്

9. എടപ്പാൾ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ

10. പൊന്നാനി മുനിസിപ്പാലിറ്റി

11. പൊന്നാനി ഗവ. താലൂക്ക് ആശുപത്രി

12. കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രി എന്നിവടങ്ങളിൽ മണപ്പുറം ഫിനാൻസ്, അമാന മാൾ, ന്യൂ പെയിൻ്റ് ഇന്ത്യ, ഓർമ്മക്കൂട്ടം, റാഫ്, HP കുമാർ പമ്പ് എന്നിവരുടെ സ്പോൺസർഷിപ്പിലൂടെയാണ് സാനിറ്റൈസർ ബൂത്തുകൾ സ്ഥാപിച്ചത്.