09 May 2024 Thursday

കേരള ഫ്ലോറിങ് ട്രേഡ് യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി രൂപീകരണവും മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു.

ckmnews

കേരള ഫ്ലോറിങ് ട്രേഡ് യൂണിയൻ  തൃശ്ശൂർ ജില്ലാ കമ്മിറ്റി രൂപീകരണവും മെമ്പർഷിപ്പ് ക്യാമ്പയിനും

സംഘടിപ്പിച്ചു.


ഗുരുവായൂർ :കേരള ഫ്ലോറിങ് ട്രേഡ് യൂണിയൻ (KFTU) തൃശ്ശൂർ ജില്ലാ കമ്മിറ്റി രൂപീകരണവും മെമ്പർഷിപ്പ് ക്യാമ്പയിനും

സംഘടിപ്പിച്ചു.താമരയൂർ 

മെട്രോ ക്ലബ്ബിൽ സംഘടിപ്പിച്ച യോഗത്തിന്റെ ഉദ്ഘാടനം 

സംസ്ഥാന ട്രഷറർ ശിഹാബ് കോട്ടക്കൽ  നിർവഹിച്ചു.സംസ്ഥാന പ്രസിഡണ്ട് ഹംസ ചങ്ങരംകുളം അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി ചെമ്മാട് സ്വാഗതം പറഞ്ഞു.കോഡിനേറ്റർ ഷമീർ കടവല്ലൂർ സംഘടന വിശദീകരണം നടത്തി.തുടർന്ന് കുന്നംകുളം മണ്ഡലം കമ്മിറ്റി , മണലൂർ മണ്ഡലം കമ്മിറ്റി , വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി എന്നിവയും രൂപീകരിച്ചു.സംസ്ഥാന കോഡിനേറ്റർ ഹാറൂൺ താജ് കമ്മിറ്റി രൂപീകരണ യോഗത്തിന്ന്

നേതൃത്വം നൽകി.സംസ്ഥാന ജോയിൻ സെക്രട്ടറിമാരായ മുജീബ് പടിക്കൽ, റൗഫ് മറയൂർ, സംസ്ഥാന വൈസ് പ്രസിഡണ്ട് മണിമൂപ്പിൽ, MGTWCW സംസ്ഥാന സെക്രട്ടറി സനീഷ് തിരൂർ,

കോട്ടയം ജില്ലാ സെക്രട്ടറി പ്രശാന്ത്, മലപ്പുറം ജില്ലാ സെക്രട്ടറി ബാബു പൊന്നാനി, ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അജയൻ പുന്നയൂർ, ട്രഷറർ ഷാഫി പുന്നയൂർ എന്നിവർ സംസാരിച്ചു.വർഗീസ് കൊമ്പൻ

( ജില്ലാ പ്രസിഡണ്ട് )അൻസാർ കൈപ്പമംഗലം

(ജില്ലാ സെക്രട്ടറി),ജാഫർ കരിക്കാട് (ട്രഷറർ), വൈസ് പ്രസിഡണ്ടുമാരായി ധനീഷ് കൊരട്ടിക്കര, ഷിബിൻദാസ് പുന്നയൂർ, ജോയിൻ സെക്രട്ടറിമാരായി സജി കൊരട്ടിക്കര മഫീഖ് കൈപ്പമംഗലം എന്നിവരെയും

എക്സിക്യൂട്ടീവ് അംഗങ്ങളായി

 സജി ചേലക്കര, സതീഷ് വടക്കാഞ്ചേരി, സുരേഷ് ഇരിങ്ങാലക്കുട, തിലകൻ ഇരിങ്ങാലക്കുട, ശരത് കൊടുങ്ങല്ലൂർ, ബിജു പുതുക്കാട്,  ഷാഫി പുന്നയൂർ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.