09 May 2024 Thursday

സ്ഥലം മാറിപ്പോകുന്ന പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി അനീഷ് ഉലഹന്നാന് യാത്രയപ്പ് നൽകി

ckmnews

സ്ഥലം മാറിപ്പോകുന്ന

പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി അനീഷ് ഉലഹന്നാന് യാത്രയപ്പ് നൽകി


കുന്നംകുളം:ജോലിയാവശ്യാർത്ഥം

തിരുവല്ലയിലേക്ക്

സ്ഥലം മാറിപ്പോകുന്ന

പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി  അനീഷ് ഉലഹന്നാന്

പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നിഗീഷ് എ. ആർ യാത്രയയപ്പ് സമ്മേളനത്തിന്റെ 

ഉദ്ഘാടനം നിർവ്വഹിച്ചു.പ്രകൃതി സംരക്ഷണ സംഘം ജില്ലാ പ്രസിഡണ്ട് മിഷാ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നംകുളം പോലീസ് സ്റ്റേഷൻ

സബ് ഇൻസ്പെക്ടർ സുരേഷ് ബാബു പി.കെ

മുഖ്യാതിഥിയായി.യാത്രയയപ്പിന്റെ ഭാഗമായി അനീഷ്

ഉലഹന്നാന് വൃക്ഷ തൈ , മോമെന്റോ എന്നിവ കൈമാറി,പൊന്നാടയും അണിയിച്ചു.പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി ഷാജി തോമസ് എൻ ,

 എക്സിക്യൂട്ടിവ് അംഗങ്ങളായ ജയപ്രകാശ് കേച്ചേരി, ഷിജു കോട്ടോൽ , ശങ്കരനാരായണൻ ,ഡെന്നീസ് മങ്ങാട്, തോംസൺ പി സി , അബൂബക്കർ പി കെ ,റഫീഖ് കടവല്ലൂർ, സജി മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.