09 May 2024 Thursday

ബഡ്സ് സ്കൂളില്ല ആലങ്കോട് ഭിന്നശേഷിക്കാർ ദുരിതത്തിൽ:സെക്രട്ടറിക്ക് നിവേദനം നൽകി

ckmnews

ബഡ്സ് സ്കൂളില്ല ആലങ്കോട് ഭിന്നശേഷിക്കാർ ദുരിതത്തിൽ:സെക്രട്ടറിക്ക് നിവേദനം നൽകി


ചങ്ങരംകുളം:ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഉള്ള ശാരീരിക മാനസിക വെല്ലുവി നേരിടുന്ന ഭിന്നശേഷി കുട്ടികൾക്ക് പഠന സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കുട്ടികളുടെ രക്ഷിതാക്കൾ ഗ്രാമപഞ്ചായത്തിന് നിവേദനം നൽകി.പഞ്ചായത്ത് പ്രസിഡണ്ട് കെവി ഷഹീറിനെ കണ്ടതിന് ശേഷമാണ് ആവശ്യങ്ങളടങ്ങിയ നിവേദനം  സെക്രട്ടറി സുരേഷിന് സമർപ്പിച്ചത്. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന പഞ്ചായത്തിലെ നാൽപതോളം കുട്ടികൾ സമീപ പഞ്ചായത്തുകളിലെ ബഡ്സ് സ്കൂളുകളിലാണ് പഠിച്ചു വരുന്നത്. എന്നാൽ സൗകര്യങ്ങളുടെ അപര്യാപ്തതയും സാങ്കേതിക തടസ്സങ്ങളും മൂലം പല പഞ്ചായത്തുകളിൽ നിന്നും ഇവിടുത്തെ കുട്ടികളെ നിക്കം ചെയ്തുവരികയാണെന്ന് രക്ഷിതാക്കൾ പറഞ്ഞു. ബഡ്സ് സ്കൂളിൽ പഠിക്കാത്ത കുട്ടികൾക്ക് സാമൂഹിക നീതി വകുപ്പ് നൽകുന്ന സഹായവും മറ്റു സ്കോളർഷിപ്പുകളും ഇതുകൊണ്ട് നഷ്ടമാകുമെന്നും ഇതോടെ സാമ്പത്തികമായും ശാരിരികമായും മാനസികമായും ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് വലിയ പ്രയാസം നേരിടുന്നുണ്ടെന്നും ഇവർ പറഞ്ഞു.ഭിന്ന ശേഷിക്കാർക്കായി സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനും സർക്കാർ നീക്കിയിരിപ്പ് ധനം ഉണ്ടായിട്ടും ആവശ്യമായ പരിഗണന അധികാരികൾ നൽകുന്നില്ലന്നും രക്ഷിതാക്കൾ ആരോപിക്കുന്നുണ്ട്.ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം ഈ കുട്ടികളുമായി സമര രംഗത്തേക്കിറങ്ങുറുമെന്നും രക്ഷിതാക്കൾ പറഞ്ഞു.