09 May 2024 Thursday

കനത്ത മഴക്കിടെ എടപ്പാളിൽവൈദ്യുതി ലൈനിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി

ckmnews


എടപ്പാൾ:കനത്ത മഴക്കിടെ വൈദ്യുതി ലൈനിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി. എടപ്പാൾ പൊന്നാനി റോഡിലെ വൈദ്യുതി ലൈനിലാണ് തീ പടർന്നത്.നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് കെ എസ് ഇ ബി അധികൃതർ ലൈൻ ഓഫ് ചെയ്തു.തുടർന്ന് പൊന്നാനിയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത് തിങ്കളാഴ്ച രാവിലെ 11മണിയോടെയായിരുന്നു സംഭവം.തിരക്കേറിയ ടൗണിൽ വൈദ്യുതി ലൈനിൽ തീ പടർന്നത് ഏറെ നേരം ജനങ്ങളെ പരിഭ്രാന്തരാക്കി