09 May 2024 Thursday

കേരള കർഷക തൊഴിലാളി യൂണിയൻ യൂണിറ്റ് സമ്മേളനങ്ങൾ നടന്നു

ckmnews



ചങ്ങരംകുളം: കേരള കർഷക തൊഴിലാളി യൂണിയൻ (കെ എസ് കെ ടി യു) ചങ്ങരംകുളം ഈസ്റ്റ്‌, ചങ്ങരംകുളം വെസ്റ്റ്, കോക്കൂർ, വളയംകുളം യൂണിറ്റ് സമ്മേളനങ്ങൾ നടന്നു. കോക്കൂർ യൂണിറ്റ് സമ്മേളനം എടപ്പാൾ ഏരിയ സെക്രട്ടറി എസ് സുജിത്ത് ഉദ്ഘാടനം ചെയ്തു. നികേഷ് കോക്കൂർ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി എം സി കുഞ്ഞുമോൻ പ്രവർത്തന റിപ്പോർട്ടും കെ എസ് കെ ടി യു ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് സി എം രാമചന്ദ്രൻ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. സി പി ഐ എം കോക്കൂർ ബ്രാഞ്ച് അംഗം കെ വി മനോജ്‌ സ്വാഗതവും ത്രതി രക്തസാക്ഷിപ്രമേയവും വിനിത അനുശോചനപ്രമേയവും അവതരിപ്പിച്ചു. പ്രസിഡന്റായി എ വി വിനിതയെയും വൈസ് പ്രസിഡന്റായി വി ത്രതിയെയും   സെക്രട്ടറിയായിസി സി ബിജീഷിനെയും ജോയിന്റ് സെക്രട്ടറിയായി എം സി കുഞ്ഞുമോനെയും ട്രഷറർ ആയി കെ എം പ്രവീണിനെയും തിരഞ്ഞെടുത്തു.ചങ്ങരംകുളം ഈസ്റ്റ്‌ സമ്മേളനം സി പി ഐ എം എടപ്പാൾ ഏരിയ കമ്മിറ്റി അംഗം പി വിജയൻ ഉദ്ഘാടനം ചെയ്തു. കെ പി ഹരിദാസൻ അധ്യക്ഷനായി. കെ എസ് കെ ടി യു ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് സി എം രാമചന്ദ്രൻ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു.സി പി ഐ എം ചങ്ങരംകുളം ഈസ്റ്റ്‌ ബ്രാഞ്ച് സെക്രട്ടറി പി സന്തോഷ്‌ സ്വാഗതവും ടി കെ രതീഷ് രക്തസാക്ഷിപ്രമേയവും കെ പി രവീന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.പ്രസിഡന്റായി എം ബിന്ദുവിനെയും വൈസ് പ്രസിഡന്റുമാരായി എൻ പി ശശിധരനേയും പി എ ലിൻസിയെയും സെക്രട്ടറിയായി ടി കെ രതീഷിനെയും ജോയിന്റ് സെക്രട്ടറിമാരായി പി വി റംലത്തിനെയും എം വി കബീറിനെയും ട്രഷറർ ആയി കെ പി രവീന്ദ്രനെയും  തിരഞ്ഞെടുത്തു.ചങ്ങരംകുളം വെസ്റ്റ് യൂണിറ്റ് സമ്മേളനം സി പി ഐ എം എടപ്പാൾ ഏരിയ കമ്മിറ്റി അംഗം പി വിജയൻ ഉദ്ഘാടനം ചെയ്തു. കെ പി ഹരിദാസൻ അധ്യക്ഷനായി. കെ എസ് കെ ടി യു ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് സി എം രാമചന്ദ്രൻ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു.സി പി ഐ എം ചങ്ങരംകുളം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ വി ഹാരിസ് സ്വാഗതവും ടി രതീഷ് രക്തസാക്ഷിപ്രമേയവും കെ പി രവീന്ദ്രൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു.പ്രസിഡന്റായി എം പി ശ്രീനിയേയും വൈസ് പ്രസിഡന്റായി വി അബുവിനെയും  സെക്രട്ടറിയായി വി ഹരിദാസനെയും ജോയിന്റ് സെക്രട്ടറിയായി വി പി സുശീല ട്രഷറർ ആയി രജിത സുരേഷിനെയും തിരഞ്ഞെടുത്തു.

വളയംകുളം യൂണിറ്റ് സമ്മേളനം കെ എസ് കെ ടി യു ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് സി എം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  സുലോചന അധ്യക്ഷനായി. സി പി ഐ എം  വളയംകുളം ബ്രാഞ്ച് സെക്രട്ടറി കെ പി പ്രേമൻ സ്വാഗതവും കെ ജിജിത രക്തസാക്ഷിപ്രമേയവും കെ വി ഉണ്ണികൃഷ്ണൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു.സമ്മേളനം പ്രസിഡന്റായി പി സുലോചനയേയും വൈസ് പ്രസിഡന്റ് ആയി പി ടി സുധീന്ദ്രനെയും സെക്രട്ടറിയായി എൻ പി കൂട്ടായിയെയും ജോയിന്റ് സെക്രട്ടറിയായി എൻ കെ റീന മോഹനനെയും ട്രഷറർ ആയി കെ വി ഉണ്ണികൃഷ്ണനെയും തിരഞ്ഞെടുത്തു.കെ എസ് കെ ടി യു ആലംകോട് പഞ്ചായത്ത് സെക്രട്ടേറിയേറ്റ് അംഗങ്ങളായ ഒ സി പ്രഭാത്, കെ പി മൊയ്‌ദുണ്ണി, പഞ്ചായത്ത് കമ്മിറ്റി അംഗമായ പി എം സതീശൻ, എന്നിവർ പങ്കെടുത്തു.