09 May 2024 Thursday

പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ ദീപസ്തംഭ സമർപ്പണം നടന്നു

ckmnews

പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ ദീപസ്തംഭ സമർപ്പണം നടന്നു.


എടപ്പാൾ:പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ ദീപസ്തംഭ സമർപ്പണം നടന്നു.കോഴിക്കോട് രാമനാട്ടുകര മുള്ളാശ്ശേരി സ്വദേശിയും ബി.പി.സി.എൽ കൊച്ചി റിഫൈനറിയിലെ ജീവനക്കാരനായ നാരായണൻ്റേയും സ്വപ്ന യുടേയും മകളായ ഡോ: നയന തൻ്റെ മുത്തച്ഛനായ തണ്ടലത്ത് നന്ദനൻ്റെ ഓർമ്മക്കായി സമർപ്പിച്ച ദീപസ്തംഭം ഡോ: നയന,എം.വി.നാരായണൻ, സ്വപ്ന നാരായണൻ, എം.വി.നൈനിക,  സുഭദ്ര തണ്ടലത്ത് എന്നിവർ ദീപങ്ങൾ കത്തിച്ച് വഴിപാടായി ക്ഷേത്രത്തിലേക്ക് സമർപ്പിച്ചു. ക്ഷേത്രം മേൽശാന്തി തിരുവല്ല കുന്നത്ത് മന കൃഷ്ണൻ  നമ്പൂതിരി ദീപസ്തംഭം ചടങ്ങിൽ പൂജാകർമ്മങ്ങൾ നടത്തി. കാലത്ത് നടന്ന ചടങ്ങിൽ ക്ഷേത്രക്കമ്മറ്റി ഭാരവാഹികളും എക്സിക്യുട്ടീവ് മെമ്പർമാരും ഭക്തജനങ്ങളും പങ്കെടുത്തു.തുടർന്ന് പായസവിതരണവും നടന്നു.