09 May 2024 Thursday

ചാന്ദ്രദിനത്തിനോട് അനുബന്ധിച്ച് മൊബൈൽ പ്ലാനിറ്റോറിയം സംഘടിപ്പിച്ചു

ckmnews

ചാന്ദ്രദിനത്തിനോട് അനുബന്ധിച്ച് മൊബൈൽ പ്ലാനിറ്റോറിയം സംഘടിപ്പിച്ചു


കടവല്ലൂർ:കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ ചാന്ദ്രദിനത്തിനോട് അനുബന്ധിച്ച് മൊബൈൽ പ്ലാനിറ്റോറിയം സംഘടിപ്പിച്ചു.വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ്  മൊബൈൽ പ്ലാനിറ്റോറിയം സംഘടിപ്പിച്ചത്.ജ്യോതിശാസ്ത്രത്തെയും രാത്രി ആകാശത്തെയും കുറിച്ചുള്ള വിദ്യാഭ്യാസപരവും വിനോദപരവുമായ ഷോകൾ അവതരിപ്പിച്ചത് കുട്ടികൾക്ക് വേറിട്ട അനുഭവമായി. സയൻസ്, സോഷ്യൽ ക്ലബ്ബുകളുടെ കോഡിനേറ്റർമാരായ സിമി അനിൽ, ശ്രുമി, എന്നിവർ നേരത്തെ നൽകി.