09 May 2024 Thursday

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സർവ്വ കക്ഷി അനുശോചിച്ചു

ckmnews

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ  നിര്യാണത്തിൽ സർവ്വ കക്ഷി അനുശോചിച്ചു


എടപ്പാൾ: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ  നിര്യാണത്തിൽ സർവ്വ കക്ഷി അനുശോചിച്ചു.ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌  ചുള്ളിയിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിവി സുബൈദ ടീച്ചർ,സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി ജ്യോതിഭാസ്, മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി പി ഹൈദരലി, സിപിഐ ജില്ലാ കമ്മിറ്റി അംഗം  ഉദയൻ,ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട്  രാജീവ് കല്ലംമുക്ക്, എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ ,കെപിസിസി അംഗം അഡ്വക്കേറ്റ് എ എം രോഹിത്, ഇ പ്രകാശ്, പത്തിൽ അഷറഫ് തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ  അനുശോചനം രേഖപ്പെടുത്തി. ഇ പി വേലായുധൻ സ്വാഗതം പറഞ്ഞു.