09 May 2024 Thursday

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം" ഖാഇദേ മില്ലത്ത് സെന്റർ'ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു

ckmnews

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം" ഖാഇദേ മില്ലത്ത് സെന്റർ'ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:അയിനിച്ചോട് ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തിയ ഖാഇദേ മില്ലത്ത് സെന്ററിന് വേണ്ടിയുള്ള ഫണ്ട് സമാഹരണം ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെപി അബുവിൽ നിന്ന് ഫണ്ട് സ്വീകരിച്ച് കൊണ്ട് പൊന്നാനി നിയോജക മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ്‌ പി പി യൂസഫലി ഉൽഘടനം ചെയ്തു.30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചത്തിയ അബൂദാബി നന്നംമ്മുക്ക് പഞ്ചായത്ത്‌ കെഎംസിസി വൈസ് പ്രസിഡന്റ് പി ഖാലിദിനെ ടി ഉമ്മർ പൊന്നാട അണിയിച്ചു.പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപെട്ട പി പി യൂസഫലിയെ എം കെ മൂസ മൗലവി പൊന്നാട അണിയിച്ചു.റാസൽഖൈമ അയ്നിച്ചോട് ശാഖ കെഎംസിസി യുടെ ചികിത്സാ ധനസഹായം എം എം നാസറിന് കൈമാറി.പി പി യൂസഫലി യോഗം ഉൽഘടനം ചെയ്തു കെ പി അബു അധ്യക്ഷത വഹിച്ചു.നന്നംമുക്ക് പഞ്ചായത്ത് മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ കാട്ടിൽ ട്രഷറർ ബീരവു ചേലക്കടവ്,നന്നംമുക്ക് പഞ്ചായത്ത്‌ പ്രവാസിലീഗ് പ്രസിഡന്റ്‌ ടി ഉമ്മർ, നന്നംമുക്ക് ഗ്രാമപഞ്ചായത്ത്‌ മെമ്പർ റഈസ അനീസ്, സാദിക്ക് നെച്ചിക്കൽ,കെഎംസിസി ഭാരവാഹികൾ ടികെ മുസ്തഫ കോർഫുക്കാൻ,എംഎ റഹ്മത്തുള്ള റാസൽഖൈമ,അബ്ദുറഹിമാൻ വാഫി തുടങ്ങിയവർ സംസാരിച്ചു. മൂസ മൗലവി,എം എ സുലൈമാൻ അലിസാഹിബ്‌ നന്നംമുക്ക്,എം പി ഉമ്മർ,റഹ്മത്ത്കബീർ  പി ഖാലിദ് സിഎച്ച് നഗർ സി എ ഉമ്മർ,ഫൈസൽ എം എം നാസർ തുടങ്ങിയവർ പങ്കെടുത്തു.