09 May 2024 Thursday

ആലംകോട് ശ്രീ ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും ഞായറാഴ്ച നടക്കും

ckmnews

ആലംകോട് ശ്രീ ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും ഞായറാഴ്ച നടക്കും


ചങ്ങരംകുളം:ആലംകോട് ശ്രീ ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും ജൂലൈ 23ന് ഞായറാഴ്ച 6.30 നു തെക്ക്നിയേടത്ത് കൃഷ്ണൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി അർജ്ജുൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ  നടക്കും.കാലത്ത് 7 മണിക്ക് കുമാരി നന്ദന മാരാർ കടവല്ലൂർ അവതരിപ്പിക്കുന്ന സോപാന സംഗീതവും,സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം സംഘടിപ്പിക്കുന്ന പഞ്ചവാദ്യവും ഉണ്ടായിരിക്കുന്നതാണ്.