09 May 2024 Thursday

മണിപ്പൂർ സംഭവം രാജ്യത്തിന് അപമാനം: മഹിള സംഘം

ckmnews


എടപ്പാൾ: മണിപ്പൂരിൽ മാസങ്ങളായി നടക്കുന്ന വംശീയ കലാപവും, സ്ത്രീകളെ പൂർണ്ണ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചതും രാജ്യത്ത് നടക്കാൻ പാടില്ലാത്തതും, രാജ്യത്തിന് തന്നെ അപമാനകരവുമായി യെന്ന് മഹിള സംഘം വട്ടംകുളം പഞ്ചായത്ത് കൺവെൻഷൻ അഭിപ്രായപ്പെട്ടു. സി പി ഐ തവനൂർ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം ഉദ്ഘാടനം ചെയ്തു. വനജ വട്ടംകുളം അധ്യക്ഷത വഹിച്ചു. പി വി ബൈജു, കെ പി റാബിയ, സുനിത കെ പി , സുഹൈല അഫീഫ്, എന്നിവർ സംസാരിച്ചു. കെ വിജയശ്രി സെക്രട്ടറിയായും, ഷക്കീല ടി യെ പ്രസിഡന്റായും തെരഞ്ഞെടുത്തു.