09 May 2024 Thursday

വിദ്യാര്‍ത്ഥികള്‍ക്കടക്കം നിരോധിത പുകയില വില്‍പ്പന ചങ്ങരംകുളം മാന്തടം സ്വദേശി പെരുമ്പിലാവില്‍ പിടിയില്‍

ckmnews

പെരുമ്പിലാവ്:വിദ്യാര്‍ത്ഥികള്‍ക്കടക്കം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന യുവാവിനെ കുന്നംകുളം പോലീസ് പിടികൂടി.ചങ്ങരംകുളം മാന്തടം സ്വദേശി  ദിലീപ് (28)നെ യാണ് കുന്നംകുളം പോലീസ് പിടികൂടിയത്.കുന്നംകുളം പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിക്ക് സമീപത്ത് വെച്ച് ഇയാളെ പിടികൂടിയത് . വില്‍പ്പനക്കായി കൊണ്ടുവന്ന നിരോധിത ഉല്‍പ്പന്നങ്ങളായ ഹാന്‍സ് , പാന്‍ മസാലകള്‍ തുടങ്ങിയവ ഇയാളില്‍ നിന്നും പിടിച്ചെടുത്തു.


എസ്.ഐ മഹേഷ് , സിപിഒ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്