09 May 2024 Thursday

ചങ്ങരംകുളം സി എച്ച് സെന്ററിന്റെ ആംബുലൻസ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു

ckmnews

ചങ്ങരംകുളം സി എച്ച് സെന്ററിന്റെ ആംബുലൻസ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു


ചങ്ങരംകുളം: മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ചങ്ങരംകുളം സി എച്ച് സെന്ററിന്റെ ആംബുലൻസ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു.പ്രളയത്തിലും കോവിഡിലും സന്നദ്ധ സേവനപ്രവർത്തനങ്ങൾക് നേതൃത്വം നൽകിയ വൈറ്റ് ഗാർഡിനുള്ള ആദരവും ചടങ്ങിൽ നടന്നു. ഷബീർ മാങ്കുളം സ്വാഗതം പറഞ്ഞ പരിപാടിയിൽ സികെ അഷ്‌റഫ് അധ്യക്ഷനായിരുന്നു .വൈറ്റ് ഗാർഡ് സംഗമത്തിന് ഫൈസൽ ബാഫഖി തങ്ങൾ നേതൃത്വം നൽകി അഷ്‌റഫ് കോക്കൂർ വൈറ്റ് ഗാർഡുകളെ ആദരിച്ചു സംസാരിച്ചു ,ശരീഫ് കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി ,പിപി യൂസഫലി,കെസി ശിഹാബ്,ബഷീർ കക്കിടിക്കൽ ,ഷാനവാസ് വട്ടത്തൂർ,എംകെ അൻവർ,ഉമ്മർ തലാപ്പിൽ,ഷബീർ ബിയ്യം,അഡ്വ:കെഎ ബക്കർ,ഇന്താസ് കോലിക്കര,ആയിഷ ഹസ്സൻ,ഹഫ്‌ലത്ത് ടീച്ചർ,ആബിദ് പെരുമുക്ക്,ഫിറോസ് കോലിക്കര,കാസിം കോക്കൂർ ,അഫ്‌നാസ് ആലംകോട് ,നാസർ കോക്കൂർ ,എറത്ത് ഹംസക്ക തുടങ്ങിയവർ ആശംസകളറിയിച്ചു 

ജഫീറലി പള്ളിക്കുന്ന് നന്ദി പറഞ്ഞു.