09 May 2024 Thursday

ഗുരുവായൂരപ്പന് 100 പവന്‍റെ സ്വര്‍ണക്കിണ്ടി സമര്‍പ്പിച്ച് ഭക്ത

ckmnews


ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലേക്ക് സ്വര്‍ണക്കിണ്ടി വഴിപാടായി സമര്‍പ്പിച്ച് ഭക്ത. ചെന്നൈ സ്വദേശിയായ ബിന്ദു ഗിരിയെന്ന ഭക്തയാണ് 100 പവനോളം വരുന്ന സ്വര്‍ണക്കിണ്ടി ഗുരുവായൂരപ്പന് കാണിക്കയായി നല്‍കിയത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ക്ഷേത്രത്തിലെത്തി സ്വര്‍ണക്കിണ്ടി സ​മ​ർ​പ്പി​ച്ചു. 770 ഗ്രാം തൂക്കം ​വ​രു​ന്ന കി​ണ്ടിയ്ക്ക് 53 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ഊരാളൻ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സമർപ്പണ ചടങ്ങിൽ സന്നിഹിതരായി