09 May 2024 Thursday

കോക്കൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 2000,2001,2002 ഹയർ സെക്കണ്ടറി ബാച്ച് സംഗമം ജൂലൈ 23ന് നടക്കും

ckmnews



ചങ്ങരംകുളം:കോക്കൂർ ഗവൺമെന്റ്

അബ്ദുൽ ഹയ്യ് ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ  2000,2001,2002 ഹയർ സെക്കണ്ടറി ബാച്ച് സംഗമം ജൂലൈ 23ന് ഞായറാഴ്ച കോക്കൂർ സ്കൂളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ  വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഈ കാലഘട്ടത്തിൽ സ്കൂളിൽ നിന്ന് പിരിഞ്ഞ 9 ക്ളാസുകളിലെ 481 ഓളം വിദ്യാർത്ഥികളും 35 ഓളം അധ്യാപകരും സംഗമത്തിൽ പങ്കെടുക്കും.കാലത്ത് 9 മണിയോടെ തുടങ്ങുന്ന പരിപാടിയിൽ അധ്യാപകരെ ആദരിക്കൽ,സഹപാഠികളെ പരിചയപ്പെടൽ,മറ്റു കലാപരിപാടികൾ എന്നിവ നടക്കും.ചടങ്ങിൽ അകാലത്തിൽ വിട പറഞ്ഞ സഹപാഠികളെയും  അധ്യാപകരെയും അനുസ്മരിക്കും.5 വർഷം മുമ്പ് യുടേൺ എന്ന പേരിൽ  രൂപീകരിച്ച കൂട്ടായ്മക്ക് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞെന്നും. വരും നാളുകളിൽ കൂടുതൽ സേവന പ്രവർത്തനങ്ങൾ കൂട്ടായ്മ ലക്ഷ്യം വെക്കുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു


റഷീദ് കാളാച്ചാൽ,ത്രതീഷ് കോക്കൂർ,മെഹറൂഫ് കൊഴിക്കര,സാബിറ വിവി,നജീറ വികെ,നിമിത ജോർജ്ജ്,ശരീഫ സിവി,തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു