09 May 2024 Thursday

കോണ്‍ഗ്രസ് കടവല്ലൂര്‍ മുന്‍ ബ്ലോക്ക് പ്രസിഡന്റും ഡി.സി.സി അംഗവുമായിരുന്ന വി.കേശവന്‍ നിര്യാതനായി

ckmnews

കോണ്‍ഗ്രസ് കടവല്ലൂര്‍ മുന്‍ ബ്ലോക്ക് പ്രസിഡന്റും ഡി.സി.സി അംഗവുമായിരുന്ന വി.കേശവന്‍ നിര്യാതനായി


കുന്നംകുളം:പ്രമുഖ കോൺഗ്രസ് നേതാവും മുൻ കടവല്ലൂർ ബ്ലോക്ക് പ്രസിഡണ്ടുമായ എരുമപ്പെട്ടി സ്വദേശി നടുവീട്ടിൽ വി.കേശവൻ (67) അന്തരിച്ചു. ഖാദി ബോർഡ് സെക്രട്ടറി ഉൾപ്പെടെ പൊതുപ്രവർത്തന മേഖലകളിൽ സജീവമായിരുന്നു ഇദ്ദേഹം.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.സംസ്കാരം പിന്നീട്. ഭാര്യ: ഉഷ മക്കൾ: അരുൺ, അഖിൽ