09 May 2024 Thursday

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ കീഴ്‌ടമായ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ടുകടവിൽ 500 ഓളം പേര് പിതൃകൾക്ക് ബലി തർപ്പണം നടത്തി ബലി തർപ്പണത്തിന് പുതുമയേകി വനിതാ കർമ്മി

ckmnews

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ കീഴ്‌ടമായ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ടുകടവിൽ 500 ഓളം പേര് പിതൃകൾക്ക് ബലി തർപ്പണം നടത്തി


ബലി തർപ്പണത്തിന് പുതുമയേകി വനിതാ കർമ്മി


എടപ്പാൾ: പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ കീഴ്‌ടമായ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ടുകടവിൽ 500 ഓളം പേര് പിതൃകൾക്ക് ബലി തർപ്പണം നടത്തി സായുജ്യം നേടി. പതിവിൽ നിന്നും വേതസ്ഥമായി ഇക്കുറി ബാലികർമ്മങ്ങൾക്ക് കർമികത്വവും വഹിച്ചത് തിരുന്നാവായ പരേതനായ കർമ്മി കൃഷ്ണകുമാർ ഇളെത്തിന്റെ പത്നി പ്രിയ കൃഷ്ണകുമാറാണ് ഒരു പക്ഷെ ഇത് കേരളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഒരു വനിത ബലികർമ്മങ്ങൾക് കർമികത്വവും വഹിക്കുന്നത്. കെഎം പരമേശ്വരൻ നമ്പൂതിരി പിഎം മനോജ്‌ എംബ്രാന്തിരി ടിപി കുമാരൻ ടിപി വിനീഷ് കെ വി സുരേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വവും നൽകി ക്ഷേത്രത്തിലെത്തിയ എല്ലാ ഭക്ത ഞങ്ങൾക്കും പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രം രാവിലെ 6 മണി മുതൽ തന്നെ പ്രഭാത ഭക്ഷണം നൽകുകയും ചെയ്തു.