09 May 2024 Thursday

യഥാർത്ഥ ചരിത്രം അറിഞ്ഞിരിക്കാൻ പരന്ന വായന അനിവാര്യം:താഹിർ ഇസ്മായിൽ

ckmnews

യഥാർത്ഥ ചരിത്രം അറിഞ്ഞിരിക്കാൻ പരന്ന വായന അനിവാര്യം:താഹിർ ഇസ്മായിൽ


ചങ്ങരംകുളം:ചരിത്രങ്ങൾ വക്രീകരികക്കപ്പെടുന്ന ഇക്കാലത്ത്  ചരിത്രത്തിന്റെ നേരറിവ് ലഭിക്കാൻ പരന്ന വായന അനിവാര്യമാണെന്നും അത്തരം വായനകളിലേക്ക് സമൂഹത്തെ നയിക്കാൻ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ വായനാമുറികൾക്ക് സാധ്യമാവുമെന്ന് എഴുത്തുകാരൻ താഹിർ ഇസ്മായിൽ അഭിപ്രായപ്പെട്ടു.കുട്ടികളുടെ ലോകത്ത് വായന ശക്തി പ്പെടുത്തുന്നതിന്റെ ഭാഗമായി ആലംകോട് ഷഫീഖുൽ ഇസ്ലാം മദ്രസ്സയിൽ ഒരുക്കിയ വായനശാലയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.ലൈബ്രറിയിലേക്ക് വേണ്ട പുസ്തകങ്ങൾ അധ്യാപകരും വിദ്യാർഥികളുമാണ് സമാഹരിച്ചത്.  മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻ്റ് പി പി മുഹമ്മദ് ഹാജി അധ്യക്ഷനായി. പി വി അബൂബക്കർ, എം വി ഏനു (ഉണ്ണി), വി കെ സിദ്ധി, മുഹമ്മദലി, മഹല്ല് ഖത്തീബ് അബ്ദു റഹീം സഅദി,

ജാഫർ കക്കിടിപ്പുറം എന്നിവർ സംസാരിച്ചു.മഹല്ല് കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി കരീം ആലങ്കോട് സ്വാഗതം പറഞ്ഞു.