09 May 2024 Thursday

കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും ഫലം കാണുന്നു മാങ്കുന്നത്ത് ക്ഷേത്രം റോഡിന് 10 ലക്ഷം രൂപ അനുവദിച്ച് എംഎൽഎ പി നന്ദകുമാർ

ckmnews

കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും ഫലം കാണുന്നു


മാങ്കുന്നത്ത് ക്ഷേത്രം റോഡിന് 10 ലക്ഷം രൂപ അനുവദിച്ച് എംഎൽഎ പി നന്ദകുമാർ 


ചങ്ങരംകുളം:ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ചിയ്യാനൂർ മാങ്കുന്നത്ത് അമ്പലം റോഡ് നവീകരണ  പ്രവർത്തി ആരംഭിക്കുന്നു.പൊന്നാനി എം.എൽ.എ  പി നന്ദകുമാറിൻ്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് പ്രവർത്തി ആരംഭിക്കുന്നത്.ചിയ്യാനൂർ പടിഞ്ഞാറെ പ്രദേശത്തെ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് മാങ്കുന്നത്ത് അമ്പലം റോഡ്.മഴക്കാലമായി കഴിഞ്ഞാൽ ചളി നിറഞ്ഞ് കാൽനട പോലും ദുഷ്കരമായ പ്രസ്തുത റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നുള്ളത് പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു.കഴിഞ്ഞ ദിവസം ബ്ലോക്ക് അസിസ്റ്റൻ്റ് എൻജിനീയർ,ഓവർസിയർ എന്നിവർ സ്ഥലം സന്ദർശിച്ചു പ്രവർത്തിയുടെ എസ്റ്റിമേറ്റ് എടുത്തു. മഴക്കാലം കഴിയുന്നതോടെ പ്രവർത്തി ആരംഭിക്കാൻ കഴിയുമെന്ന് വാർഡ് മെമ്പർ അബ്ദുൽ മജീദ് പറഞ്ഞു