09 May 2024 Thursday

എസ് വൈ എസ് വെസ്റ്റ് ജില്ലാ ഫിക്റ ക്യാമ്പ് സമാപിച്ചു

ckmnews

എസ് വൈ എസ് വെസ്റ്റ് ജില്ലാ ഫിക്റ ക്യാമ്പ് സമാപിച്ചു


ചങ്ങരംകുളം : സമസ്ത കേരള സുന്നി യുവജന സംഘം മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി ജില്ല , സോൺ ഡയറക്ടറേറ്റംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച  ഫിക്റ ഡയറക്ടറേറ്റ് ക്യാമ്പ് പന്താവൂർ ഇർശാദ് കാമ്പസിൽ  സമാപിച്ചു.കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാരുടെ മഖാം സിയാറത്തിന് സയ്യിദ് സീതിക്കോയ തങ്ങൾ നേതൃത്വം നൽകി . സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി മുഹ്‌യിസുന്ന:  പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. പന്താവൂർ ഇർശാദ് ചെയർമാൻ കേരള ഹസ്സൻ ഹാജി പതാക ഉയർത്തി. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ അധ്യക്ഷത വഹിച്ചു.പഠനം, ചിന്തനം, നിരീക്ഷണം, ഗുരുസവിധം , ഗ്രൂപ്പ് ഡിസ്കഷൻ, ബുക്ക് ടെസ്റ്റ് , സമാപ്തം തുടങ്ങിയ വിവിധ സ്പെല്ലുകളിൽ സംസ്ഥാന സെക്രട്ടറി അബ്ദുൽ കലാം മാവൂർ, എ എ ജഅ്ഫർ ചേലക്കര, പറവൂർ കുഞ്ഞിമുഹമ്മദ് സഖാഫി, മുനീർ പാഴൂർ, അബ്ദുൽ മജീദ് അഹ്സനി ചങ്ങാനി, ഫഖ്റുദ്ദീൻ സഖാഫി ചെലൂർ, ഇബ്രാഹിം ബാഖവി ഊരകം,ഡോ:അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ എന്നിവർ സംസാരിച്ചു.സോൺ ഡയറക്ടറേറ്റ് മുഖദ്ദിമയിലെ ആശയങ്ങളെ കേന്ദ്രീകരിച്ചു നടന്ന ഫിക്റ ചർച്ചകൾക്ക് സയ്യിദ് അബ്ദുൽ കരീം തെയ്യാല, ഉമർ ഷരീഫ് സഅദി കെ പുരം, ടി എൻ ബഷീർ രണ്ടത്താണി, ഉസ്മാൻ ചെറുശോല , ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക് , ഡോ: മുഹമ്മദ് ഫൈള് വെളിമുക്ക് തുടങ്ങിയവർ നേതൃത്വം നൽകി.ബുക്ക് ടെസ്റ്റ് ജേതാക്കൾക്കുളള ഉപഹാരം കെ സിദ്ധീഖ് മൗലവി ഐലക്കാട് വിതരണം ചെയ്തു.വാരിയത്ത് മുഹമ്മദലി അൻവരി, അബ്ദുൽ ബാരി സിദ്ധീഖി, സി വി അബ്ദുൽ ജലീൽ അഹ്സനി , പി പി നൗഫൽ സഅദി തുടങ്ങിയവർ സംബന്ധിച്ചു.