Alamkode
കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രം രാമായണ മാസാചരണവും വിശേഷാൽ പൂജകളും ജൂലൈ 17ന് ആരംഭിക്കും
ചങ്ങരംകുളം:കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രം രാമായണ മാസാചരണവും വിശേഷാൽ പൂജകളും
കർക്കിടകം 1 മുതൽ 31 വരെ
(ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ)നടക്കും.രാമായണ പാരായണം
കർക്കിടകം 1 മുതൽ 31 വരെ രാവിലെ 7 മണി മുതൽ (ജൂലൈ 17 മുതൽ ഓഗസ്റ്റ് വരെ )
പാരായണം ശ്രീ ഗംഗാധരൻ കൈലാഷി കടവല്ലൂർ
കർക്കിടകം 1 മുതൽ 31 വരെ എല്ലാ ദിവസവും വിശേഷാൽ ഭഗവത് സേവ ഉണ്ടായിരിക്കുന്നതാണ്.കർക്കിടകം 14നു ജൂലൈ 30 ഞാറാഴ്ച കാലത്ത് 7.30നു ശ്രീ ഗംഗാധരൻ കൈലാഷിയുടെ കർമികത്വത്തിൽ സർവ്വൈശ്വര്യ പൂജയുണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യണം.
കർക്കിടകം 28നു (ഓഗസ്റ്റ് 13നു ഞാറാഴ്ച ) കാലത്ത് 7.30നു ക്ഷേത്രം തന്ത്രി അണിമംഗലം നാരായണൻ നമ്പൂതിരിയുടെ കർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം ഉണ്ടായിരിക്കുന്നതാണ്.
താല്പര്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യുക