09 May 2024 Thursday

സൂപ്പർ താരം അജിത്തിന് യുഎഇ ഡ്രൈവിംഗ് പരിശീലനം നൽകി താരമായി എടപ്പാൾ സ്വദേശി ഷൗക്കത്ത്

ckmnews

സൂപ്പർ താരം അജിത്തിന് യുഎഇ ഡ്രൈവിംഗ് പരിശീലനം നൽകി


താരമായി എടപ്പാൾ സ്വദേശി ഷൗക്കത്ത്


എടപ്പാൾ: തമിഴ് സൂപ്പർസ്റ്റാർ തല അജിത്തിന് യു എ ഇ ഡ്രൈവിംഗ് ടെസ്റ്റിന് പരിശീലനം നൽകി എടപ്പാൾ സ്വദേശി.ശുകപുരം വലിയപീടിയക്കൽ അബ്ദുൽ ഖാദറിന്റെ മകൻ ഷൗക്കത്താണ്  സൂപ്പർ തരത്തിന് യു എ ഇ ഡ്രൈവിംഗ് ലൈസൻസിന് ആവശ്യമായ  പരിശീലനം നൽകിയത്.ദീർഘകാലമായി ദുബായ് ഡ്രൈവിംഗ് സ്കൂളിലെ ഇൻസ്ട്രെക്ടർ ആണ് ഷൗക്കത്ത്.അഭിമാനനിമിഷം എന്ന് തലക്കെട്ടോടെ സംഭവം സോഷ്യൽ മീഡിയിൽ പങ്കുവച്ചതോടെ  ചിത്രം നാട്ടിൽ ചർച്ചയായിരിക്കുകയാണ്.