09 May 2024 Thursday

കുടുംബശ്രീ വായ്‌പ്പാ തട്ടിപ്പ് സമഗ്ര അന്വേഷണം വേണം:കോൺഗ്രസ്

ckmnews


ചങ്ങരംകുളം: ആലങ്കോട് ഗ്രാമ പഞ്ചായത്തിലെ വാർഡ് 18 ലെ കുടുംബ ശ്രീ. വായ്പകൾ. സംബന്ധിച്ച് പുറത്ത് വന്ന വാർത്തകൾ ഗൗരവമുള്ളത് ആണെന്നും സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്.സാധാരണക്കാരായ കുടുംബിനികൾ ആണ് തട്ടിയിപ്പിന് ഇരയായി ജപ്തി നടപടികൾ നേരിടുന്നത്.വിഷയത്തിൽ  സമഗ്രമായ അന്വേഷണം വേണമെന്നും ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു.തട്ടിപ്പ് നടത്തിയവർക്ക് പിന്തുണ  നൽകുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കും അന്വേഷണ വിധേയം ആക്കണമെന്നും കോൺഗ്രസ് നേതൃത്വം  ആവശ്യപ്പെട്ടു