09 May 2024 Thursday

പട്ടയ മിഷ്യൻ താലൂക്ക് തല ദൗത്യ സംഘം മാട്ടുമ്മൽ തുരുത്ത് സന്ദർശിച്ചു

ckmnews

പട്ടയ മിഷ്യൻ താലൂക്ക് തല  ദൗത്യ സംഘം മാട്ടുമ്മൽ  തുരുത്ത്  സന്ദർശിച്ചു


എരമംഗലം:പട്ടയമിഷ്യൻ  പദ്ധതിയുടെ ഭാഗമായി  വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിലെ  പട്ടയപ്രശ്നങ്ങൾ പരിഹരിക്കുന്നതിൻ്റെ  ഭാഗമായി  വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിലെ മാട്ടുമ്മൽ  തിരുത്ത്  സന്ദർശിച്ചു .  വെളിയങ്കോട്  പൊന്നാനി താലൂക്കിലെ വിവിധ പ്രദേശങ്ങളിൾ  പട്ടയം ലഭിക്കാതെ പ്രയാസമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾക്ക്  പരിഹാരം കാണുന്നതിനെ ഭാഗമായി കൊണ്ട്  പഞ്ചായത്തിലെ പട്ടയ പ്രശ്നങ്ങൾ  ഇനം തിരിച്ചതിൽ  ഒരു പ്രദേശമാണ്  മാട്ടുമ്മൽ തുരുത്ത് പുഴ പുറമ്പോക്ക്  ഭൂമിയാണ് . 29 കുടുംബങ്ങളാണ്  അവിടെ താമസിച്ചു വരുന്നത് .  പ്രസ്തുത  കുടുംബങ്ങൾക്ക്  ഇത് വരെ പട്ടയം കിട്ടാത്ത  സാങ്കേതിക  പ്രശ്നത്തെ കുറിച്ച്  പഠിക്കുന്നതിനും , അവ കണ്ടെത്തി കൊണ്ട് വിശദമായ  റിപ്പോർട്ട് ജില്ലാ കലക്ടർ  മുഖേന സർക്കാറിലേക്ക്  നല്കുന്നതിന്  വേണ്ടിയാണ് പഞ്ചായത്ത് , റവന്യൂ , ഫിഷറീസ്  തുടങ്ങി ഡിപ്പാർട്ട്മെൻ്റിൻ്റെ  സംയുക്ത പരിശോധന സ്ക്വാഡ്  സന്ദർശനം  നടത്തിയത് .ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു , ഡപ്യൂട്ടി തഹസിൽദർ , പി.കെ. സുരേഷ്  , ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡൻ്റ്  ഫൗസിയ വടക്കേപ്പുറത്ത് , വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  മജീദ് പാടിയോടത്ത് ,  ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി .എ. ഉണ്ണികൃഷ്ണൻ ,  വിലേജ് ഓഫീസർ  ഭഗവത് സിംഗ് . എം. എസ്  വാർഡ് മെമ്പർ ഷരീഫ മുഹമ്മദ് , താലൂക്ക് സർവ്വയർ  നാരായണൻക്കുട്ടി ,ഫിഷറീസ്  ഓഫീസർ എ. എ . സുലൈമാൻ  , മുൻ ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ്  കെ. കെ . ബീരാൻകുട്ടി തുടങ്ങിയ സംഘമാണ്  സന്ദർശനം പരിശോധന നടത്തിയത് .വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ  പട്ടയപ്രശ്നങ്ങൾ നിലനിൽക്കുന്ന  മറ്റ് പ്രദേശങ്ങളായ ,  പത്തിരം എസ് .സി.കോളനി ,പതിനാറാം  കോളനി , എസ്. ഐ. പടി . ലക്ഷം വീട് കോളനി ,താവളകുളം ശ്രീലങ്കൻ കോളനി ,എന്നിവടങ്ങളിൾ  പരിശോധന നേരത്തെ  നടത്തിയിരുന്നു .  കൂടാതെ  നരണിപ്പുഴ - കുമ്മിപ്പാലം കോൾ നിലത്തിലെ കൃഷി ഉടമകൾ ,  മറ്റ് പ്രദേശങ്ങളിലെ  വ്യക്തികൾ  എന്നിവർക്കുള്ള  പട്ടയ പ്രശ്നങ്ങൾ  സംബന്ധിച്ച് പഞ്ചായത്ത് ഭരണ സമിതി  റവന്യൂ  വകുപ്പിന്  വിവരങ്ങൾ  കൈമാറിയിട്ടുണ്ട് .