09 May 2024 Thursday

ഓണത്തിന് ഒരുമുറം പൂവ്:ചെണ്ടുമല്ലി കൃഷിയൊരുക്കി ചങ്ങരംകുളത്തെ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ

ckmnews


ചങ്ങരംകുളം:ഓണത്തിന് ഒരുമുറം പൂവ് പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി കൃഷിയൊരുക്കി ചങ്ങരംകുളത്തെ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ.മാലിന്യം നിറഞ്ഞ് കിടന്ന ഓട്ടോ സ്റ്റാന്റും പരിസരവും ശുചീകരിച്ചാണ് ഓട്ടോ തൊലിളികൾ ചേർന്ന് ചെണ്ടുമല്ലി കൃഷി ഒരുക്കിയത്. 200 ഓളം തൈകളാണ് ഗ്രോബാഗിൽ വളർത്തിയെടുത്ത് ഓട്ടോ സ്റ്റാന്റിനോട് ചേർന്ന് കൃഷി ചെയ്യുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീർ ഉദ്ഘാടനം ചെയ്തു.ആലംകോട് കൃഷി ഓഫീസർ സുരേഷ്,സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ ഭാരവാഹികളായ പ്രദീപ്,വാസു,സുരേഷ് മറ്റു പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.