09 May 2024 Thursday

ഇർശാദ് സ്കൂൾ പാർലമെന്റ്:സ്ഥാനാരോഹണ ചടങ്ങ് പ്രൗഢമായി

ckmnews

ഇർശാദ് സ്കൂൾ പാർലമെന്റ്:സ്ഥാനാരോഹണ ചടങ്ങ് പ്രൗഢമായി


ചങ്ങരംകുളം : പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സ്ഥാനാരോഹണ ചടങ്ങ് പ്രൗഢമായി.  ഹൗസ് ഗ്രൂപ്പുകൾ, ഹെഡ് ബോയ്,ഹെഡ് ഗേൾ തുടങ്ങി വിവിധ തസ്തികകളിലേക്കായി  തെരഞ്ഞെടുക്കപ്പെട്ട 21 വിദ്യാർത്ഥികളാണ് ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തത്. ജില്ലാ പഞ്ചായത്ത് മെമ്പറും   കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റഗവുമായ വി കെ എം  ഷാഫി സത്യപ്രതിജ്ഞ ചടങ്ങിനു നേതൃത്വം നൽകി. നേതൃപാടവം  വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയും നിറവേറ്റപ്പെടേണ്ട  സാമൂഹിക ഉത്തരവാദിത്വവും ചടങ്ങിൽ ചർച്ച ചെയ്യപ്പെട്ടു. എം പി ഹസൻ ഹാജി, കെ സിദ്ദീഖ് മൗലവി, വി പി ഷംസുദ്ദീൻ ഹാജി, എം കെ ഹസ്സൻ നെല്ലിശ്ശേരി, പി പി നൗഫൽ സഅദി, കെ പി എം ബഷീർ സഖാഫി, കെ എം ശരീഫ് ബുഖാരി, പ്രൊ:അനീസ് ഹൈദരി തുടയവർ പങ്കെടുത്തു.

 പാർലമെന്റ് അംഗങ്ങൾ:  അജാസ് കരീം( ഹെഡ് ബോയ് ), കെ ഫാത്തിമ ഷജ ( ഹെഡ് ഗേൾ ), എം കെ റമീസ് റഷീദ് , കെ എം ഫൈഹ , മുഹമ്മദ് മുബശ്ശിർ, നെഹ്‌ല ലത്തീഫ്, കെ വി മുഹമ്മദ് മിഥിലാജ് , മുഹമ്മദ് റിയാസ്, പി പി ഷംല തസ്നീം , പി പി ഐഷ ഫെബ , മുഹമ്മദ് റബീഹ്, ആദിഷ് അഭിലാഷ്, ടി അഫീഫ , എം കെ തൻഹ, വി എ മുഹമ്മദ് അബിയാൻ , മുഹമ്മദ് ഹിജാസ്, ജുഫ്ന, ടി സി ഫിൽസ അഷ്റഫ് , എം ബി മുഹമ്മദ് ഹനീൻ, അഹമ്മദ് ഹംദാൻ, ഐഷ സന, കെ എസ്‌ സഫ്‌ന ജാസ്മിൻ.

 ചടങ്ങിൽ സംസ്ഥാനതല ചെസ്സ് ചാമ്പ്യൻഷിപ്പ് വിജയികളെ അനുമോദിച്ചു.